ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ 12,13,16 വാർഡുകളിൽപ്പെട്ട ഇടമുള്ള, ആയിരർ, മുതിരപാടം എന്നീ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങൾ വാട്ടർ അതോറിട്ടി അസി. എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി.
ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാട്ടർ അതോറിറ്റിയെയാണ്. എന്നാൽ കുറേ നാളുകളായി ജനങ്ങൾക്ക് ആവശ്യമായ ജലം ലഭ്യമാകുന്നില്ലെന്നു മാത്രമല്ല പൈപ്പിലൂടെ വരുന്ന വെള്ളത്തിൽ കുറവുമൂലം പ്രദേശവാസികളുടെ ടാങ്കുകളിൽ വെള്ളം കയറുന്നത് പോലും നിലച്ചിരിക്കുകയാണ്. അടുത്ത ദിവസം പരിശോധിച്ച് ജലക്ഷാമം പരിഹരിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയതായി മെമ്പർമാരായ ലീന ജയൻ, റംല അലിയാർ , പി.വി. വിനീഷ്, ലൈല അബ്ദുൽ ഖാദർ എന്നിവർ അറിയിച്ചു.