ഉദയംപേരൂർ: എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്കൂളിലെ 86 ബാച്ചിന്റെ സംഗമം സതീർത്ഥ്യം 2021ന് ഇന്ന് രാവിലെ 9 ന് എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ മുൻ പ്രധാനാദ്ധ്യാപകനായ കെ.കെ. ധർമ്മരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സ്കൂൾ പ്രിൻസിപ്പൽ ഇ.ജി. ബാബു മുഖ്യാതിഥിയാകും. ഉന്നത വിജയം കരസ്ഥമാക്കിയ സതീർത്ഥ്യരുടെ കുട്ടികളെ ആദരിക്കും. സതീർത്ഥ്യ സംഗമം,​ ഉച്ചഭക്ഷണം,​ കലാപരിപാടികൾ എന്നിവ നടക്കും.