പള്ളിക്കര: കുമാരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മകരപ്പൂയ ഉത്സവവും വലിയ ഗുരുതിയും 27,28,29 ദിവസങ്ങളിൽ നടക്കും. നാളെ രാവിലെ 5 ന് നിർമാല്യദർശനം തുടർന്ന് ഗണപതിയ്ക്ക് അഷ്ടാഭിഷേകം, 5.30 ന് ഗണപതി ഹോമം, രാത്രി 7.30 ന് കാവടിനിറപ്പ്. വ്യാഴാഴ്ച രാവിലെ 5ന് നിർമാല്യദർശനം തുടർന്ന് സുബ്രഹ്മണ്യന് അഷ്ടാഭിഷേകം, 7.30 ന് കാവടി അഭിഷേകം, രാത്രി 7.30 ന് ദീപാരാധന തുടർന്ന് അത്താഴ പൂജ. വെള്ളിയാഴ്ച ക്ഷേത്ര പൂജകൾ പതിവു പോലെ നടക്കും. രാത്രി 7.30 വലിയ ഗുരുതി.