കോലഞ്ചേരി: കർഷകർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ട്രാക്റ്റർ റാലി നടത്തും. പീച്ചിങ്ങച്ചിറയിൽ ഇന്ന് രാവിലെ 10 ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് ഫ്ളാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനം കാണിനാട്ടിൽ വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ശ്രീവത്സലൻ പിള്ള അദ്ധ്യക്ഷനാകും. ബെന്നി പുത്തൻവീടൻ, മനോജ് കാരക്കാട്ട്, എം.എം. ലത്തീഫ്, കെ. പി. ഗീവരർഗീസ് ബാബു, തുടങ്ങിയവർ നേതൃത്വം നൽകും