കൊച്ചി: ഓൺലൈൻ ആപ്പായ ജുഗ്നു( JUGNOO) വിലൂടെ ഇനി ഓട്ടോയും യെല്ലോ ടാക്സിയും വിളിച്ചുവരുത്താം. ഡ്രൈവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഈ ആപ്പിൽ 500 ടാക്സി കാറുകളും 200 ഓട്ടോറിക്ഷകളും എത്തിക്കഴിഞ്ഞു. നിലവിൽ എറണാകുളം ജില്ലയിൽ മാത്രമാണ് ജുഗ്നുവിന്റെ സേവനം. ഓൺലൈൻ ടാക്സിയായി ഓടുന്ന വാഹനങ്ങളും പരമ്പരാഗത ഓട്ടോ,ടാക്സി തൊഴിലാളികളുമാണ് ഈ സംരംഭത്തിലെ അംഗങ്ങൾ. ഹോട്ടലുകളുമായി ചേർന്ന് നഗരത്തിൽ നിന്ന് നെടുമ്പാശേരിയിലേക്ക് 599 രൂപയുടെ പാക്കേജുകൾ ലഭ്യമാണ്. 85 ശതമാനം വാഹനങ്ങളും ഓടിക്കുന്നത് ഉടമകൾ തന്നെയാണ്.

സവിശേഷതകൾ

24 മണിക്കൂർ സേവനം. മറ്റ് ഓൺലൈൻ ടാക്സി കമ്പനികൾ 25 ശതനമാനം ട്രിപ്പ് ഡ്രൈവർ കമ്മീഷൻ വാങ്ങുമ്പോൾ ജുഗ്നുവിന്റെ കമ്മീഷൻ 10 ശതനമാനം മാത്രം. ലോക്കൽ സിറ്റി, റെന്റൽ, ഔട്ട് സ്റ്റേഷൻ,എയർപോർട്ട്, പാക്കേജ് ട്രിപ്പുകൾ ലഭ്യമാണ്

വാഹനം വിളിക്കാൻ സഹായം

മറ്റ് ഓൺലൈൻ കമ്പനികളുടെ അതേ മാതൃകയിൽ തന്നെയാണ് ജുഗ്നു ആപ്ളിക്കേഷന്റെയും പ്രവർത്തനം. കടകളും മാളുകളുമായി ചേർന്നുകൊണ്ട് ആവശ്യക്കാർക്ക് വാഹനങ്ങൾ ബുക്ക് ചെയ്തുകൊടുക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി കൊച്ചിയിൽ 50 ഓളം കടകൾ സജ്ജമാക്കിയിട്ടുണ്ട്.ആപ്ളിക്കേഷൻ വഴി ബുക്ക് ചെയ്യാൻ അറിയാത്തവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

സ്പെഷ്യൽ ഓഫറും ഡിസ്കൗണ്ടും

ആദ്യഘട്ടത്തിൽ JUGNOO50 എന്ന ഓഫർകോഡ് യാത്രക്കാർക്ക് ഉപയോഗിക്കാം.ഇതുകൂടാതെ ആപ്ളിക്കേഷനിൽ സ്പെഷ്യൽ ഓഫറും ഡിസ്കൗണ്ടും ഉണ്ടായിരിക്കുന്നതാണ്. മണിക്കൂർ വ്യവസ്ഥയിലും ടാക്സി വാഹനങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്.

85 ശതമാനം വാഹനങ്ങളും ഓടിക്കുന്നത് ഉടമകൾ തന്നെയാണ്. ഇൻഡോർ, സൂററ്റ്, വഡോദര, അഹമ്മദാബാദ്, അഗർത്തല, കോയമ്പത്തൂർ,ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ വിജയിച്ച ഓൺലൈൻ പരീക്ഷണം കൊച്ചിയിലും വിജയകരമായി മുന്നേറുകയാണ്

ഷജോ ജോസ്

ഓൺലൈൻ കാബ് ഡ്രൈവേഴ്സ് അസോസിയേഷൻ