കോലഞ്ചേരി: പാങ്കോട് ഗ്രാമീണ വായനശാലയുടെ 64 മത് വാർഷിക പൊതുയോഗവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഇന്ന് നടക്കും. വൈകിട്ട് 4 ന് ലൈബ്രറി കൗൺസിലംഗം എം.കെ. മനോജ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.ഒ. ബാബു അദ്ധ്യക്ഷനാകും. പി.ശ്രീകുമാർ, എബിൻ ജോയ്, അമ്പിളി ഗോപാലൻ തുടങ്ങിയവർ സംസാരിക്കും.