പെരുമ്പാവൂർ: മാറംപള്ളി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പള്ളിക്കവല ബ്രാഞ്ച് മുൻ മന്ത്രി റ്റി.എച്ച്. മുസ്തഫ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എം. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. സ്ട്രോങ്ങ് റൂമ് ബെന്നി ബഹനാൻ എം.പി., നിക്ഷേപം സ്വീകരിക്കൽ വി.പി. സജീന്ദ്രൻ എം.എൽ.എ., സ്വർണ്ണ വായ്പ എ.ബി. അബ്ദുൽ മുത്തലിബ്, ആദ്യ വായ്പ വിതരണം ജില്ല പഞ്ചായത്തംഗം സനിത റഹീമും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷമീർ തുകലിൽ, ഷാജിത നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ സി.പി. സുബൈറുദ്ദീൻ, ഫൈസൽ മനയിൽ, സുധീർ മുച്ചേത്ത്, ബാങ്ക് വൈസ് പ്രസിഡന്റ് പി.എ. ജലാൽ, അഷറഫ് ചീരേക്കാട്ടിൽ, സെക്രട്ടറി ടി.സി. രമണി, മാനേജർ ടി.കെ. ബുഷറ എന്നിവർ സംസാരിച്ചു.