പെരുമ്പാവൂർ: വാണിയപ്പിള്ളി ഗവ. എൽ.പി. സ്‌കൂളിലെ എൽ.എസ്.എസ് വിജയികളായ അഭിനവ് മനോജ്, എം.ബി. ആദിത്യൻ എന്നീ കുട്ടികൾക്കുള്ള അനുമോദനവും, പഞ്ചായത്ത് പ്രതിനിധികൾക്കുള്ള സ്വീകരണവും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി. എ. പ്രസിഡന്റ് പോൾ.കെ. പോൾ അദ്ധ്യക്ഷത വഹിച്ചു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, വൈ. പ്രസിഡന്റ് റോഷ്നി എൽദോ, കെ.ജെ. മാത്യു, ജോസ് എ. പോൾ, വൽസ വേലായുധൻ തുടങ്ങിയവർ പ്രസംഗിച്ചു.