പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം, യൂത്ത് മൂവ്‌മെന്റ് കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന സംഗമവും, പ്രതിഭാ പുരസ്‌കാര വിതരണ ചടങ്ങും നടന്നു. വിവിധ ശാഖകളിൽ നിന്നായി നൂറോളം പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു.യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് ചെയർമാൻ സജാത് രാജൻ അദ്ധ്യക്ഷത വഹിച്ചു.ഓൺലൈൻ മത്സര വിജയികൾക്ക് സമ്മാനദാനവും, യുവ ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന കുട്ടികളുടെ സമ്മേളനത്തിൽ പ്രഭാഷകയായി പങ്കെടുത്ത നയന പ്രകാശിനെ യൂത്ത് മൂവ്‌മെന്റ് ചടങ്ങിൽ ആദരിച്ചു. യൂണിയൻ അഡ്. കമ്മിറ്റിയംഗം .എം.എ രാജു, യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ്.പ്രസിഡന്റ്, ഉണ്ണി കാക്കനാട്, ജില്ലാ ചെയർമാൻ അഡ്വ.പ്രവീൺ തങ്കപ്പൻ, ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ കേന്ദ്രസമിതി സെക്രട്ടറി കെ .എം സജീവ്, വനിതാ സംഘം സെക്രട്ടറി ഇന്ദിര ശശി, സൈബർ സേന കൺവീനർ എൻ.ആർ ബിനോയ് എന്നിവർ സംബന്ധിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ, വൈസ്.ചെയർമാൻ സുബിൻ എം.കെ എന്നിവർ സംസാരിച്ചു.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അവർകളുടെ യോഗ സാരഥ്യത്തിന്റെ 25ാം വാർഷികാഘോഷങ്ങൾക്കും ഇതോടെ ഔപചാരിക തുടക്കമായി.