കൊച്ചി: മുൻമരട് പഞ്ചായത്ത് പ്രസിഡന്റും മരടിന്റെ സമഗ്ര വികസനത്തിന് രൂപം നൽകിയ ആളുമായ ടി.കെ.ഷണ്മാതുരന്റെ 13ാം ചരമവാർഷികം ടി.കെ.ഷണ്മാതുരൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.
ട്രസ്റ്റ് ചെയർമാൻ ടി.എസ്.ലെനിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എം.സി.പി.ഐ പി.ബി അംഗം ടി.എസ്.നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. ചികിത്സാ സഹായം മരട് മുനി. ചെയർമാൻ ആന്റണി ആശാംപറമ്പിൽ വിതരണം ചെയ്തു. കൗൺസിലർമാരായ ഉഷ സഹദേവൻ, ജിജി പ്രേമൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കൊവിഡ് കൺട്രോൾ റൂം നോഡൽ ഓഫീസർ ഡോ. സൗമ്യ എസ്. കൊവിഡ് പ്രതിരോധ ക്ളാസെടുത്തു.