function
കാലടി മഹാശിവരാത്രി കടവിൽ ബലിത്തറ നിർമ്മാണോദ്ഘാടനം റോജി.എം.ജോൺ എം.എൽ.എ നിർവഹിക്കുന്നു

കാലടി: മഹാശിവരാത്രി കടവിൽ ബലിതറ നിർമ്മാണോദ്ഘാടനം നടത്തി. 90 ലക്ഷംരൂപ ചിലവിൽ ടൂറിസം വകുപ്പിന്റെയും ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിന്റെയും കീഴിൽ നിർമ്മിക്കുന്ന ബലിതറ റോജി എം.ജോൺ എം.എൽ. എ ഉദ്ഘാടനംം നിർവഹിച്ചു. കാലടി പഞ്ചായത്ത് പ്രസിഡന്റ് എം.പി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ആഘോഷസമിതി പ്രസിഡന്റ് വി.എസ്. സുബിൻകുമാർ ,ജില്ലാ പഞ്ചായത്തംഗങ്ങളായ ശാരദ മോഹൻ, മേരി വർഗ്ഗീസ്, വാർഡ് മെമ്പർ പി.ബി. സജീവ്, ആഘോഷസമിതി ട്രഷറർ വി.ബി. സിദിൽകുമാർ, ആഘോഷസമിതി ഭാരവാഹികളായ സലീഷ് ചെമ്മണ്ടൂർ, എം.ആർ. മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മോഹൻദാസ്, തുടങ്ങിയവർ പങ്കെടുത്തു .