തൃക്കാക്കര : കുടിവെള്ള പൈപ്പ് പൊട്ടി ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡ് നശിക്കുന്നു . വാർഡ് കൗൺസിലർ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും ജലവകുപ്പ് അധികൃതർ നിസംഗതയിൽ .തൃക്കാക്കര അമ്പലം - മോഡൽ എൻജിനിയറിംഗ് കോളേജ് റോഡ് ഒരു കോടിയോളം രൂപ ചിലവിലാണ് മികച്ച നിലവാരത്തിൽ ടാറിംഗും, കാനയും പൂർത്തീകരിച്ചത്.തിങ്കളാഴ്ച വെളുപ്പിനാണ് റോഡ് പണി പൂർത്തീകരിച്ചത്.രാവിലെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതു കണ്ട് കൗൺസിലർ ദിനൂപ് ഇടപെട്ട് ജലവകുപ്പിനെ അറിയിച്ചെങ്കിലും രാത്രി വരെ യാതൊരു നടപടിയും ഉണ്ടായില്ല.റോഡിലൂടെ വെള്ള ഒഴുകി റോഡ് തകരാതിരിക്കാൻ തൊട്ടു ചേർന്ന പറമ്പിലേക്ക് വെള്ളം തിരിച്ചുവിട്ടു. ട്രാക്ക് പ്രസിഡന്റ് അബ്ബാസ് ജലവകുപ്പിന്റെ കൺട്രോൾ റൂമിൽ പരാതിപ്പെട്ടിരുന്നു.എന്നിട്ടും പരിഹാരമായില്ല.റോഡ് പണി തുടങ്ങുന്നതിനു മുമ്പ് പൈപ്പ് പൊട്ടിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ ഭാഗത്തു തന്നെ വീണ്ടും പൈ പൊട്ടുകയായിരുന്നു. ഈ പ്രദേശത്ത് ആഴ്ചയിൽ രണ്ടു ദിവസമാണ് കുടിവെള്ളം എത്തുന്നത്. കുടിവെള്ളത്തിന് കുടുംബങ്ങൾ കഷ്ടപെടുമ്പോഴാണ് പൈപ്പ് പൊട്ടി വെള്ളം പഴാകുന്നത്. വെള്ളം പാഴാകുന്നതിനൊപ്പം കോടികൾ മുടിക്കി നിർമ്മിച്ച റോഡും നശിക്കുന്നതിൽ നാട്ടുകാർക്കിടയിൽ അമർഷമുണ്ട്. പൈപ്പ് പൊട്ടിയ ഭാഗം ഒരു മീറ്റർ ചുറ്റളവിൽ കുഴി രൂപപ്പെട്ടുകഴിഞ്ഞു.