കോലഞ്ചേരി : കർഷക സമരത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് അഖിലേന്ത്യാ കിസാൻ സഭ കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി വാഹന ജാഥ നടത്തും. ഇന്ന് ഉച്ചക്ക് 1.30 ന് തിരുവാണിയൂരിൽ നിന്നും തുടങ്ങുന്ന ജാഥ മണ്ഡലം സെക്രട്ടറി എം.പി.ജോസഫ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് കോലഞ്ചേരിയിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ശിവൻ ഉദ്ഘാടനം ചെയ്യും.