കോലഞ്ചേരി: വടവുകോട് റെസിഡന്റ്സ് അസ്സോസിയേഷൻ വാർഷിക സമ്മേളനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു.സി.പി.രഘുനാഥന്റെ അദ്ധ്യക്ഷനായി. കെ.പി.റോയി, വി.കെ.പരമേശ്വരൻ, പി.ഡി.സുഗതൻ, ടി.കെ.പോൾ, പി.ഇന്ദുലേഘ, കെ.പി.സാറ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.പി.രഘുനാഥൻ(പ്രസിഡന്റ്), റോസിലി പൈലി(വൈ.പ്രസിഡന്റ്), കെ.പി.റോയി(സെക്രട്ടറി), എം.എം.സ്‌കറിയ(ജോ.സെക്രട്ടറി), വി.കെ.പരമേശ്വരൻ(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.