കൊച്ചി: എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ ആർ.ടി.എഫും റെയിൽവെ ചൈൽഡ് ലൈനും സംയുക്തമായി ദേശീയ ബാലികാ ദിനാചരണം നടത്തി. ഇതിനോടനുബന്ധിച്ചു നടന്ന ബൈക്ക് റാലി കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഐശ്വര്യ ഡോംഗ്‌റ ഉദ്ഘാടനം ചെയ്തു. സൗത്ത് റെയിൽവേ സ്റ്റേഷൻ സെക്യൂരിറ്റി ഓഫീസർ പി.ഗോപകുമാർ, എറണാകുളം സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവള്ളി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, സഹൃദയ ചൈൽഡ് ലൈൻ ഹെൽപ് ഡെസ്‌ക് കോ ഓർഡിനേറ്റർ ഷാനോ, ഗണേഷ് എന്നിവർ സംസാരിച്ചു.സൗത്ത് റെയിൽവെ സ്‌റ്റേഷനിൽ നിന്നു കടവന്ത്ര പൊലീസ് സ്റ്റേഷൻ സന്ദർശിച്ചശേഷം നോർത്ത് റെയിൽവെ സ്റ്റേഷനിലാണു റാലി സമാപിച്ചത്.ടി.ജെ. വിനോദ് എം.എൽ.എ സമാപന സന്ദേശം നൽകി.