മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെയും, യുവജന കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷവും അഞ്ചാമത് പേഴക്കാപ്പിള്ളി മിനി മാരത്തോണുംസംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ സമ്മാനങ്ങൾ ഒഴിവാക്കി ലളിതമായ പരിപാടികളോടെയാണ് ഇക്കുറി മിനി മാരത്തൺ പൂർത്തിയാക്കിയത്. എൽദോ എബ്രഹാം എം.എൽ.എ മിനി മാരത്തൺ ഫ്ലാഗ് ഒഫ് ചെയ്തു .ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യുസ് വർക്കി റിപ്പബ്ലിക് ദിന സന്ദേശം നൽകി.എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി ബി രതീഷ് മുഖ്യ പ്രഭാഷണം നടത്തി. പായിപ്ര ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി ഇ നാസർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റീന സജി, റിയാസ് ഖാൻ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നെജി ഷാനവാസ് ,എം എ നൗഷാദ് ,സക്കീർ ഹുസൈൻ ,ലൈബ്രറി നേതൃസമിതി കൺവീനർ ഇ എ ഹരിദാസ് , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ എൻ നാസർ , ലൈബ്രറി സെക്രട്ടറി ടി ആർ ഷാജു , ലൈബ്രറി ഭരണസമതി അംഗങ്ങളായ സജി ചോട്ടു ഭാഗത്ത് , വി എം റഫീഖ് , പി എം ഷാനവാസ് , വി പി അജാസ് , യുവജന കൂട്ടായ്മ പ്രസിഡന്റ് അൻഷാജ് തേനാലിൽ തുടങ്ങിയവർ സംസാരിച്ചു. മത്സരാനന്തരം ലൈബ്രറി അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം ദേശീയ പതാക ഉയർത്തി.