nagarasabha
മൂവാറ്റുപുഴ നഗരസഭ നെഹ്റു പാർക്കിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ചെയർമാൻ പി.പി.എൽദോസ് പതാക ഉയർത്തുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിലെ വിവിധ സംഘടനകളുട നേതൃത്വത്തിലും വിവധ ഓഫീസുകളിലും, ഗ്രന്ഥശാലകളിലും 72-ാംമത് റിബ്ലിക് ദിനം ആഘോഷിച്ചു. മൂവാറ്റുപുഴ നഗരസഭ നെഹ്റു പാർക്കിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ചെയർമാൻ പി.പി.എൽദോസ് പതാക ഉയർത്തി.തുടർന്ന് നടന്ന യോഗത്തിൽ നഗരസഭ ചെയർമാൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിൽ വൈസ് പ്രിൻസിപ്പൽ വി.എസ് .ധന്യ പതാക ഉയർത്തി. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ.അനിൽകുമാർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. മൂവാറ്റുപുഴ ഫയർ സ്റ്റേഷനിൽ ഫയർ ഓഫീറും, എം.വി.ഐ.പി ഓഫീസിൽ സൂപ്രണ്ടിംഗ് എൻജിനിയറും പതാക ഉയർത്തി. പണ്ടപ്പിള്ളി നാഷണൽ ലെെബ്രറിയിൽ പ്രസിഡന്റ് എം.കെ. ഭാസ്ക്കരൻ പതാക ഉയർത്തി. പായിപ്ര ഏ.എം.ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയിൽ പ്രസിഡന്റ് എം.കെ. ജോർജ്ജ് ദേശിയ പതാക ഉയർത്തി. മാനാറി ഭാവന ലെെബ്രറിയിൽ പ്രസിഡന്റ് കെ.എൻ.രാജമോഹനൻ ദേശീയ പതാക ഉയർത്തി. തട്ടുപറമ്പ് അക്ഷര പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി വി.എച്ച് .ഷെഫീഖ് ദേശിയപതാക ഉയർത്തി. തൃക്കളത്തൂർ പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി എം.എൻ. അരവിന്ദാക്ഷനും പായിപ്ര ഇൗസ്റ്റ് യുണൈറ്റഡ് പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് പി.എച്ച്. സക്കീർ ഹുസൈനും, വാഴപ്പിള്ളി വി.ആർ,എ പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി ആർ. രാജീവും,മൂവാറ്റുപുഴ കുമാരനാശാൻ പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി രജീഷ് ഗോപിനാഥും , രണ്ടാർക ഇ.എം.എസ് ലൈബ്രറിയിൽ പ്രസിഡന്റ് ബി.എൻ. ബിജുവും ദേശിയ പതാക ഉയർത്തി. പായിപ്ര ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് മാത്യൂസ് വർക്കി ദേശിയ പതാക ഉയർത്തി. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി.