കൊച്ചി: എസ്.എൻ.ഡി.പി യോഗം 1554 കടവന്ത്ര ശാഖയുടെ വാർഷിക പൊതുയോഗം ശാഖാ ഹാളിൽ കണയന്നൂർ യൂണിയൻ കമ്മറ്റി അംഗം ടി.കെ. പത്മനാഭന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി കെ.കെ. പ്രകാശൻ ഭദ്രദീപം കൊളുത്തി.പുതിയ ഭാരവാഹികളായി കെ.കെ. ജവഹരിനാരായണൻ (പ്രസിഡന്റ്), എ.എം. ദയാനന്ദൻ (വൈസ് പ്രസിഡന്റ് ), ടി.എൻ. രാജീവ് (സെക്രട്ടറി ), കെ.കെ. മാധവൻ (യൂണിയൻ കമ്മറ്റി അംഗം), പ്രദീപ് പി.പി, പ്രശാന്ത് കെ.പി., അജിത് ടി.പി. , സഹദേവൻ ഒ.ജി., വത്സരാജ് പി.എം, രാജേഷ് എം.എസ്, മണി ഉദയൻ (കമ്മിറ്റി അംഗങ്ങൾ), എം.കെ. തിലകൻ, പി.വി.സാംബശിവൻ, ഇ.കെ. ഉദയകുമാർ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.