vfor

കൊച്ചി: അഴിമതിക്കെതിരെ പോരാടുന്നതിനും ഭരണ പ്രക്രിയയിൽ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനുമായി വി ഫോർ പീപ്പിൾ പാർട്ടി എന്ന പേരിൽ റിപ്പബ്ളിക് ദിനത്തിൽ പുതിയ രാഷ്‌ട്രിയപാർട്ടി രൂപീകരിച്ചു. 'അധികാരം ജനങ്ങളിലേക്ക് ' എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് രാഷ്ട്രീയ പാർട്ടി അനിവാര്യമാണെന്ന് നിപുൺ ചെറിയാൻ പറഞ്ഞു. കർഷക റോഡിലുള്ള പുതിയ ഓഫീസ് കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്ന വി ഫോർ പ്രവർത്തക ഫാത്തിമ നുസ്രിൻ ഉദ്‌ഘാടനം ചെയ്തു. വി ഫോർ സ്ഥാപക അംഗം വെങ്കിടേഷ് ഈശ്വർജി ദേശീയ പതാക ഉയർത്തി. ക്യാപ്റ്റൻ മനോജ് കുമാർ, ഷക്കീർ അലി, ബിജു ജോൺ, സാജൻ അസീസ്, സുജിത്ത് സുകുമാരൻ, റിയാദ്, മെൽവിൻ വിനോദ്, ഓസ്റ്റിൻ ബ്രൂസ്, ഷാജി ജോസഫ് അറക്കൽ, റിയാസ് യുസഫ്, തുടങ്ങിയവർ പങ്കെടുത്തു.