അങ്കമാലി: ന്യൂഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിനും റിപ്പബ്ലിക് ദിന കർഷകപരേഡിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു അങ്കമാലിയിൽ സംയുക്ത കർഷകറാലി സംഘടിപ്പിച്ചു. നിരവധി ട്രാക്ടറുകളും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും അണിനിരന്ന റാലിക്ക് കേരള കർഷകസംഘം അങ്കമാലി ഏരിയ സെക്രട്ടറി ജീമോൻ കുര്യൻ നേതൃത്വം നൽകി. മഞ്ഞപ്ര വടക്കുംഭാഗം കവലയിൽ സി.പി.എം ജില്ലാകമ്മിറ്റി അംഗം പി.ജെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ.പി. പയസ് അദ്ധ്യക്ഷനായി.
തുറവൂർ, മൂക്കന്നൂർ, പാലിശേരി, കറുകുറ്റി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം അങ്കമാലിയിൽ സമാപിച്ചു. സമാപന സമ്മേളനം അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ടി.പി. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ കെ.പി. റെജീഷ്, പി.വി. ടോമി, ബിബിൻ വർഗീസ്, പി.വി. മോഹനൻ, രാജു അമ്പാട്ട്, കെ.കെ .ഗോപി, സജി വർഗീസ്, ടി.പി. ദേവസിക്കുട്ടി, പി.എൻ. ചെല്ലപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.