അങ്കമാലി: റിപ്പബ്ലിക് ദിനം മുതൽ 30ന് ഗാന്ധിജി രക്തസാക്ഷിത്വദിനം വരെ സംഘടിപ്പിച്ചിരിക്കുന്ന ഗാന്ധിവായന കാമ്പയിൻ പി.എൻ. പണിക്കർ പുരസ്കാര ജേതാവ് ടി.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ആദ്യവായന നടത്തി. പ്രസിഡന്റ് കെ.എസ്. മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. റെജീഷ്, ലൈബ്രറി സെക്രട്ടറി കെ.പി. റെജീഷ്, ജില്ലാ കൗൺസിൽ അംഗം കെ.കെ. സുരേഷ്, നേതൃസമിതി കൺവീനർ എ.എസ്. ഹരിദാസ്, എ.പി. കുര്യൻ ട്രസ്റ്റ് സെക്രട്ടറി ജീമോൻ കുര്യൻ, ലൈബ്രറി ജോയിന്റ് സെക്രട്ടറി അഡ്വ. ബിബിൻ വർഗീസ്, സച്ചിൻ കുര്യാക്കോസ്, വിനിത ദിലീപ്, കെ.കെ. ശിവൻ തുടങ്ങിയവർ പങ്കെടുത്തു. ഗാന്ധിവായന കാമ്പയിന്റെ ഭാഗമായി കർഷകസമര ഐക്യദാർഢ്യ പ്രതിജ്ഞ, വിത്തിടൽ, വനിതാ വായനക്കൂട്ടായ്മ, പ്രതിഭാസംഗമം എന്നിവ നടക്കും.