അറയ്ക്കപ്പടി: കർഷകസമരത്തിന് അറയ്ക്കപ്പടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഐക്യദാർഡ്യം. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു പെരുമാറി അദ്ധ്യക്ഷനായി. ജോജി ജേക്കബ്, എം.പി. സതീശൻ, അജിത് കടമ്പനാട്, പി.പി. യാക്കോബ്, റെജി ജോൺ, ടി.ജെ റോയ് എന്നിവർ നേതൃത്വം നൽകി.