ralley
സെന്റ് പീ​റ്റേഴ്‌സ് കോളേജ്, ഹൈസ്‌കൂൾ എൻ.സി.സി യൂണി​റ്റുകൾ സംയുക്ത റാലി നടത്തുന്നു

കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് കോളേജ്, ഹൈസ്‌കൂൾ എൻ.സി.സി യൂണി​റ്റുകൾ സംയുക്തമായി റിപ്പബ്ലിക് ദിനാഘോഷം നടത്തി.പതാക ഉയർത്തലിന് ശേഷം കേഡ​റ്റുകളുടെ ഗാർഡ് ഒഫ് ഓണർ,മാർച്ച് പാസ്റ്റ്,രജപത് മാർച്ച്, കമാന്റോ ഹെൽ മാർച്ച് എന്നിവ നടന്നു. സെറിമോണിയൽ ബാന്റിന്റെ അകമ്പടിയോടെ നടന്ന റാലി കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജു വർഗ്ഗീസ് ഫ്ളാഗ് ഒഫ് ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ടി.സിന്ധു റിപ്പബ്ലിക് ദിന സന്ദേശം നൽകി. എൻ.സി.സി ഓഫീസർമാരായ ലഫകറ്റനൻ്റ് ജിൻ അലക്‌സാണ്ടർ, ട്രൂപ്പ് കമാൻഡർ രഞ്ജിത്ത് പോൾ, എൻ.എസ്.എസ് കോ ഓഡിനേ​റ്റർ ഡോ. ടീന തോമസ്, സീനിയർ അണ്ടർ ഓഫീസർ സാമുവൽ സണ്ണി എന്നിവർ നേതൃത്വം നൽകി.