കിഴക്കമ്പലം: അമ്പുനാട് മുസ്ലീം ജമാ അത്തിന്റെ നേതൃത്വത്തിൽ കർഷക ഐക്യദാർഢ്യ റാലിയും സമ്മേളനവും നടത്തി. ഫൈസൽ റഹ്മാനി ബാഖ്വവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.കെ.ഇബ്രാഹിം അദ്ധ്യക്ഷനായി. ഷിഹാബുദ്ദീൻ ഹസനി മുഖ്യ പ്രഭാഷണം നടത്തി, ജമാ അത്ത് ജോ.സെക്രട്ടറി എം. എം. അൽത്താഫ്, സെക്രട്ടറി കെ.എം റഫീഖ് പഞ്ചായത്തംഗം എം.എ.നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.