വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8ാം വാർഡിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന മടലടി മില്ല് റോഡിന്റെ നിർമ്മാണോദ്ഘാടനം എസ്. ശർമ്മ എം.എൽ.എ നിർവഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ജില്ലാപഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനിസ വൈസ്പ്രസിഡന്റ് കെ.എൻ. ഉണ്ണികൃഷ്ണൻ വി.ടി. സൂരജ്, ഷിലഗോപി, ബേബി നടേശൻ, വാസന്തി സലിവൻ തുടങ്ങിയവർ പങ്കെടുത്തു.