vytila-flyover

കൊച്ചി: തുറന്ന് 20 ദിവസമായിട്ടും ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാകാതെ വൈറ്റില മേൽപ്പാലം.

ആഴ്ചതോറും പരിഷ്കാരങ്ങൾ മാറി മാറി പരീക്ഷിച്ചിട്ടും ഗതാഗതക്കുരുക്കഴിക്കാൻ ട്രാഫിക് പൊലീസിനും കഴിയുന്നില്ല

പുതിയ പരിഷ്കാരം

കടവന്ത്ര ഭാഗത്തു നിന്നും എസ്.എ.റോഡ് വഴി തൃപ്പൂണിത്തുറ , ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെൽകെയർ ഹോസ്പിറ്റൽ കഴിഞ്ഞുള്ള യു ടേൺ എടുത്ത് മറുവശത്ത് എത്തി യു ടേൺ എടുത്ത് പോകണം. നേരത്തെ പൊന്നുരുന്നി അണ്ടർ പാസ് വഴിയായിരുന്നു വാഹനങ്ങൾ പോയിരുന്നത്.

എറണാകുളം ഭാഗത്ത് നിന്ന് വൈറ്റില ഹബിലേക്കുള സ്വകാര്യ , കെ .എസ് .ആർ.ടി.സി.ബസുകൾ സിഗ്നൽ ജംഗ്ഷനിൽ ഇടത്തേക്ക് തിരിഞ്ഞ് ഹബിനു പുറത്തേക്കുള്ള വഴിയിൽ കൂടി വേണം അകത്ത് പ്രവേശിക്കാൻ. ഹബിൽ നിന്ന് വാഹനങ്ങങൾ പുറത്തേക്ക് പോകേണ്ടതും ഇതിലൂടെ വേണം.

പാലാരിവട്ടം ഭാഗത്ത് നിന്ന് വരുന്ന ബസുകൾ പാലത്തിലെ സർവീസ് റോഡിൽ കൂടി കടന്ന് പഴയതുപോലെ ഹബിലേക്ക് കടക്കാൻ നൽകിയിരുന്ന അനുവാദം ഇന്നലെ പിൻവലിച്ചു. ഇവയും എക്സിറ്റ് വഴി വേണം അകത്തേക്ക് കടക്കാൻ

തിരക്കൊഴിഞ്ഞ് പൊന്നുരുന്നി അണ്ടർ പാസ്

കടവന്ത്രഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാത വഴിതിരിഞ്ഞു പോകണമെന്ന നിർദ്ദേശത്തോടെ പൊന്നുരുന്നി അണ്ടർ പാസിലെെ തിരക്കൊഴിഞ്ഞു.

പരിഹാരം കണ്ടെത്താതെ ട്രാഫിക് സിഗ്നൽ

വൈറ്റിലയിലെ സിഗ്നൽ സംവിധാനത്തിലെ അപാകം പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പതിനഞ്ചോളം പൊലീസ് ഉദ്യോഗസ്ഥർ ഒരേ സമയം റോഡിലിറങ്ങിയാണ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്.

കുരുക്കോട് കുരുക്ക്

രാവിലെയും വൈകീട്ടും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് വൈറ്റിിലയിൽ. വൈകീട്ട്ട് 4 മുതൽ 7 വരെ പിറവം, തൊടുപുഴ , കോട്ടയംം ഭാഗത്തേക്കു പോകുന്നവരാണ് കുരുക്കിൽ പെടുന്നതെങ്കിിൽ രാവിലെ ഇവിടങ്ങളിൽ നിന്ന് എറണാകുളത്തേക്ക് വരുന്നവരാണ് ബുദ്ധിമുട്ടുന്നത്. പേട്ട മുതൽ എസ്.എൻ.ജംഗ്ഷൻ വരെ മെട്രോ പണികൾ മൂലമുണ്ടാകുന്ന കുുരുക്ക് വേറെയും

ബസ് സ്റ്റോപ്പും മാറ്റി

ഇടപ്പള്ളി ഭാഗത്തേക്കു പോകുന്ന ബസുകൾക്കുള്ള സ്റ്റോപ്പ് സാംസംഗ് ഷോറൂമിന് മുന്നിലേക്ക് മാറ്റി. കണിയാമ്പുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ഹബിലെ എക്സിറ്റ് വഴി വേണം പുറത്തേക്ക് പോകുവാൻ.

ഒരാഴ്ച കൂടി വേണം

സിറ്റിയിലെ ട്രാഫിക്കുരുക്കിന് പൂർണ്ണ പരിഹാരം കാണാനുള്ള പരിശ്രമത്തിലാണ് ട്രാഫിക് പൊലീസ്. ഘട്ടം ഘട്ടമായുള്ള പരിഷ്കാരങ്ങൾ ഏറെ ഗുണം ചെയ്യുന്നുണ്ട്.

ഫ്രാൻസിസ് എൻ.വി.എ സി.പി. ട്രാഫിക്