കോതമംഗലം: കോഴിപ്പിള്ളി വാട്ടർ അതോറിറ്റി കോമ്പൗണ്ടിൽ തീപിടുത്തം. കോതമംഗലം പുഴയുടെ തീരത്ത് വാട്ടർ അതോറിറ്റി കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന പഴയ പമ്പ് ഹൗസിന് സമീപം പുല്ലിന് തീപിടിക്കുകയും തുടർന്ന് സമീപത്ത് കൂട്ടിയിട്ടിരുന്ന എച്ച്.ഡി പൈപ്പുകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. പൈപ്പിന് തീപിടിച്ചതോടെ പ്രദേശമാകെ തീ പടർന്ന് പിടിക്കാൻ തുടങ്ങിയത് ഭീതി പരത്തി. ജീവനക്കാർ അറിയിച്ചതനുസരിച്ച് കോതമംഗലം ഫയർസ്റ്റേഷൻ ഓഫീസർ റ്റി.പി കരുണാകരപിള്ളയുടെ നേതൃത്വത്തിൽ സജി മാത്യു, കെ കെ ബിനോയി, എം.അനിൽകുമാർ, കെ എം ഷംസുദ്ദീൻ, ഒ.എ ആബിദ്, റ്റി.ബിബിൻ, ഷിബു ജോസഫ്, ശംഭു മാധവ്, എസ് അർഷാദ്, എസ് ആർ മനു, സി എസ് അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് തീ അണച്ചത്.