മൂവാറ്റുപുഴ:ലൈഫ് മിഷന്റെ രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും നഗരസഭാതല ഗുണഭോക്തൃ സംഗമവും അദാലത്തും ഇന്ന് രാവിലെ 10.30ന് മുനിസിപ്പൽ കൗൺസിൽ ഹാളിൽ നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ എന്നിവർ വീഡിയോ കോൺഫ്രൻസ് വഴി പ്രസംഗിക്കും. നഗരസഭാ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം നിർവഹിക്കും. വൈസ് ചെയർപേഴ്‌സൺ സിനി ബിജു അദ്ധ്യക്ഷത വഹിക്കും. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജശ്രീ രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൾഖാദർ അജിമോൻ, പി.എം.അബ്ദുൾ സലാം, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, മുനിസിപ്പൽ സെക്രട്ടറി എം.മുഹമ്മദ് ആരിഫ്ഖാൻ തുടങ്ങിയവർ പങ്കെടുക്കും. 150 ഓളം വരുന്ന ഗുണഭോക്താക്കളും അവരുടെ കുടുംബാഗങ്ങളും കൊവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങിൽ പങ്കെടുക്കും.