മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ കഴിഞ്ഞ ആഴ്ചയിൽ മധ്യവയസ്കൻ മരണപെടാൻ ഇടയാക്കിയ അപകടത്തിന് ശേഷം ബൈക്ക് നിർത്താതെ അമിതവേഗത്തിൽ ഓടിച്ചു പോയ ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പഞ്ചായത്ത്‌ നെല്ലിക്കപറമ്പിൽ വീട്ടിൽ അനിൽ കുട്ടനെ(21)മൂവാറ്റുപുഴ പൊലീസ് സബ് ഇൻസ്‌പെക്ടർ ഇ വി രാജന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തു. ഇയാൾ മാറാടിയിൽേ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അപകടത്തിന് ശേഷം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധനയിലൂടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. മൂവാറ്റുപുഴ ഇൻസ്‌പെക്ടർ എം.എ മുഹമ്മദിന്റെ മേൽനോട്ടത്തിൽ ഉള്ള അന്വേഷണസംഘത്തിൽ എ.എസ്.ഐ. ഇബ്രാഹിം,സീനിയർ സി.പി.ഒ സി ആർ സുരേഷ്, ബിബിൽ മോഹൻ എന്നിവർ ഉൾപ്പെടുന്നു.