klm
കെ.എസ്.ആർ.ടി.സി പുതിയ ബസ് സർവ്വീസിന് ടിക്കറ്റ് മെഷീൻ ആന്റണി ജോൺ എം.എൽ.എ കൈമാറുന്നു

കോതമംഗലം: കെ.എസ്.ആർ.ടി.സി കോതമംഗലം ഡിപ്പോയിൽ നിന്നും തോപ്രാംകുടി എറണാകുളം റൂട്ടിൽ പുതിയ ബസ് സർവ്വീസ് ആരംഭിച്ചു. കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം . എൽ.എ ഫ്ലാഗ് ഒഫ് ചെയ്തു. കോതമംഗലത്തു നിന്നും രാവിലെ 8.30 ന് ആരംഭിച്ച് അടിവാട് - പൈങ്ങോട്ടൂർ- വണ്ണപ്പുറം- ചേലച്ചുവട്-ചെറുതോണി വഴി ഉച്ചയ്ക്ക് ഒന്നിന് തോപ്രാംകുടിയിൽ എത്തിച്ചേരും. തിരികെ 7.45 ന് എറണാകുളത്തെത്തി രാത്രി 10.30ന് കോതമംഗലത്ത് അവസാനിക്കും. ചടങ്ങിൽ എ.ടി.ഒ പി ഇ രഞ്ജിത്ത്, കൺട്രോൾ ഇൻസ്പെക്ടർ അനസ് ഇബ്രാഹിം ,സി എം.സിദ്ദീഖ്, ആർ എം അനസ്, എം എം സുബൈർ തുടങ്ങിയവർ പങ്കെടുത്തു.