കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് വാർഷിക പൊതുയോഗം കോതമംഗലം പ്രസ് ക്ലബ്ബ് ഹാളിൽ ചേർന്നു.പ്രദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി യാഥാർഥ്യമാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയ സംസ്ഥാന ഭാരവാഹികളെ യോഗം അഭിനന്ദിച്ചു.കെ.ജെ.യു താലൂക്ക് പ്രസിഡന്റ് ലെത്തീഫ് കുഞ്ചാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ജില്ലാ വൈസ് പ്രസിഡന്റ് ജോഷി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു.പി.എ പാദുഷാ പി.എ.സോമൻ, നിസാർ അലിയാർ, കെ.എ.സൈനുദ്ദീൻ, ദീപു ശാന്താറാം തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികളായി പി.എ.പദുഷ (രക്ഷാധികാരി ) ലെത്തീഫ് കുഞ്ചാട്ട് (പ്രസിഡന്റ്) ദീപു ശാന്താറാം (സെക്രട്ടറി) പി.എ.സോമൻ(ട്രഷറാർ) കെ.എ.സൈനുദ്ദീൻ' (വൈസ് പ്രസിഡന്റ്) നിസാർ അലിയാർ (ജോയിന്റ് സെക്രട്ടറി) ടാൾസൻ പി.മാത്യു, പി.സി.പ്രകാശ്, സിജോ ആർട്ട്ലൈൻ, പി.എം.അബ്ദുൾ കരീം എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.