ഉദയംപേരൂർ: എസ്.എൻ.ഡി.പി സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ 86 ബാച്ചിന്റെ സംഗമം സതീർത്ഥ്യം 2021 എന്ന പേരിൽ നടന്നു. വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് എസ്.വി. രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം മുൻ പ്രധാനാദ്ധ്യാപകനായ കെ.കെ ധർമ്മരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇ.ജി ബാബു,​ രാജേഷ് വടക്കേപ്പറമ്പൻ,​ മധു പി.എം,​ ഷിബു കരുണാകരൻ എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ഉപഹാരം പൂർവ്വ വിദ്യാർത്ഥി നടൻ ഷോബി തിലകൻ നിർവഹിച്ചു.

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഉദയംപേരൂർ: കാരുണ്യ റസിഡൻസ് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജീന മുരളി ദേശീയ പതാക ഉയർത്തി. പ്രസിഡന്റ് വി.എസ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി മോഹനൻ,​ ട്രഷറർ ബെഞ്ചമിൻ,​ ഗോപി എൻ. മേനോൻ എന്നിവർ പ്രസംഗിച്ചു.