നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ കരാർ കമ്പനികളിലെ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിയാൽ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജനറൽ സെക്രട്ടറി എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു.
അംഗീകൃത മിനിമം വേതനമായ 18,000 രൂപ വീതം നൽകുക, നിയമാനുസൃത ആനുകൂല്യങ്ങൾ ഉറപ്പാക്കുക, വെട്ടിക്കുറച്ചതെഴിൽ ദിനങ്ങൾ പുന:സ്ഥാപിക്കുന്നതിനും പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നതിനും നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. യൂണിയൻ പ്രസിഡൻറ് ഇ.പി. സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു. എ.വി. സുനിൽ, എ.എസ്. സുരേഷ്, സി.എം. തോമസ്, സ്റ്റഡിൻ സണ്ണി, സി.എസ്. ബോസ് എന്നിവർ സംസാരിച്ചു.