ചെന്നൈ: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ കൊവിഡ് പോളിസികളിൽ ശരാശരി ക്ളെയിം സെറ്റിൽമെന്റ് തുക 6.94 ലക്ഷം രൂപയാണെന്ന് ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ സതേൺ സോണൽ മാനേജർ കെ.കതിരേശൻ വ്യക്തമാക്കി. സോണൽ ഓഫീസിലെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കതിരേശൻ ദേശീയ പതാക ഉയർത്തി.
സിംഗിൾ പ്രീമിയം വരുമാനത്തിലും ആദ്യവർഷ പ്രീമിയം വരുമാനത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ് സൗത്ത് സോൺ. സോണിലെ 35 ലക്ഷം പോളിസി ഉടമകളുമായി കൊവിഡ് മുൻകരുതലുകളെയും അനാവശ്യമായ രോഗഭീതിയെയും കുറിച്ച് സംവദിച്ചതായും അദ്ദേഹം പറഞ്ഞു. റീജിയണൽ മാനേജർ പി.ധർ നന്ദി പറഞ്ഞു.