ആലുവ: ആലുവ മീഡിയ ക്ളബ് വാർഷിക പൊതുയോഗം പ്രസിഡന്റ് ഒ.വി. ദേവസിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി കെ.സി. സ്മിജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ റഫീക്ക് അഹമ്മദ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജോസി പി. ആൻഡ്രൂസ്, എം.ജി. സുബിൻ എന്നിവർ സംസാരിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട ക്ളബ് അംഗം അഭിലാഷ് അശോകനെ ആദരിച്ചു.
ഭാരവാഹികളായി ജോസി പി. ആൻഡ്രൂസ് (പ്രസിഡന്റ്), ജെറോം മൈക്കിൾ, യാസർ അഹമ്മദ് (വൈസ് പ്രസിഡന്റുമാർ), എം.ജി. സുബിൻ (സെക്രട്ടറി), ശ്രീമൂലം മോഹൻദാസ്, റിയാസ് കുട്ടമശേരി (ജോയിന്റ് സെക്രട്ടറിമാർ), എസ്.എ. രാജൻ (ട്രഷറർ), ബോബൻ ബി. കിഴക്കേത്തറ, എ.ജെ. റിയാസ് (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.