കൊച്ചി : കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പ്രവർത്തനം ജനുവരി 28 ന് രാവിലെ പത്തിന് എറണാകുളത്ത് ആരംഭിക്കും. മുൻ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് പി. ഉബൈദ് അദ്ധ്യക്ഷനും മുൻ ജില്ലാ ജഡ്‌ജി വി.കെ. ബാബു പ്രകാശ്, മുൻ അഡി. ചീഫ് സെക്രട്ടറി ജയിംസ് വർഗീസ് എന്നിവർ അംഗങ്ങളുമാണ്. എറണാകുളം നോർത്ത് സെന്റ് വിൻസെന്റ് റോഡിലുള്ള കുരുവി ബിൽഡിംഗ്സിന്റെ ഒന്നാം നിലയിലാണ് ട്രൈബ്യൂണൽ.
റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്പ്മെന്റ് ) ആക്ട് പ്രകാരമാണ് ട്രിബ്യൂണൽ രൂപീകരിച്ചത്. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവിന്മേലുള്ള അപ്പീലുകളാണ് ട്രിബ്യൂണൽ പരിഗണിക്കുന്നത്.