കോലഞ്ചേരി: കോലഞ്ചേരി പൂതൃക്ക റോഡിന്റെ ഇരുവശത്തും തിങ്ങി വളർന്നിരുന്ന കാടുകൾ റിപ്പബ്ളിക്ക് ദിനത്തിൽ കിങ്ങിണിമറ്റം റെസിഡന്റ്‌സ് അസോസിയേഷൻ വെട്ടിത്തെളിച്ച് വൃത്തിയാക്കി .
പൂതൃക്ക പഞ്ചായത്ത് അംഗങ്ങളായ എൻ.വി.കൃഷ്ണൻകുട്ടി ,റ്റി.വി.രാജൻ,അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് അബ്രാഹാം, സെക്രട്ടറി എ.കെ. രാമകൃഷ്ണൻ, ഡോ. തമ്പി ജോർജ്ജ്, റോയി കുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി.