postbox

കൊച്ചി: വള്ളിപ്പടർപ്പുകളുടെ കരാള ഹസ്തത്തിൽനിന്ന് തപാൽപ്പെട്ടിക്ക് മോചനമായി.കടവന്ത്ര പോസ്റ്റ് ഓഫീസ് പരിധിയിൽ കടവന്ത്ര- ഗാന്ധിനഗർ റോഡരുകിൽ കാൽഭാഗത്തോളം കാടുമൂടിയ നിലയിലായിരുന്ന തപാൽപെട്ടിയാണ് പോസ്റ്റൽ ജീവനക്കാർ വീണ്ടെടുത്തത്. 'ഒരു തപാൽപെട്ടിയുടെ ആത്മനൊമ്പരം' എന്ന തലക്കെട്ടിൽ കഴിഞ്ഞദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലായണ് ഉദ്യോഗസ്ഥർക്ക് വീണ്ടുവിചാരമുണ്ടായത്. ഇന്റർനെറ്റും സാമൂഹ്യമാദ്ധ്യമങ്ങളും സർവ വ്യാപിയായതോടെ ജനങ്ങൾ മറന്നുതുടങ്ങിയ തപാൽപെട്ടി പോസ്റ്റൽ ഡിപ്പാർട്ടുമെന്റും അവഗണിക്കുന്നതിനെക്കുറിച്ചായിരുന്നു വാർത്ത.