കോലഞ്ചേരി: വൈ.എം.സി.എ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് സി.കെ.ബാബു പതാക ഉയർത്തി. സെക്രട്ടറി പ്രൊഫ. ജോർജ് കെ.ഐസക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകി. നെച്ചി തമ്പി, ടെൻസിംഗ് ജോർജ്,കെന്നഡി കെ. എബ്രഹം, സി.പി. മോനി, ഡോ.സാജു എം.കറുത്തേടം എന്നിവർ സംസാരിച്ചു.ഗവ.എൽ പി സ്‌കൂളിൽ ഹെഡ്മാസ്റ്റർ എം.കെ. ആനന്ദ് സാഗർ പതാക ഉയർത്തി. പഞ്ചായത്തംഗം സംഗീത ഷൈൻ പി.ടി എ പ്രസിഡന്റ് പി.കെ. ഷിബു, അദ്ധ്യാപികമാരായ സിമി പോൾ, ജി. ബിന്ദു, എം.ജി.മഞ്ജുള എന്നിവർ സംസാരിച്ചു.നോർത്ത് മഴുവന്നൂർ ഗവ.യു.പി സ്‌കൂളിൽ ഹെഡ് മാസ്റ്റർ ദേവരാജൻ പതാക ഉയർത്തി.