police
ട്രാഫിക് ബോധവത്കരണ വാരാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഇരുചക്ര വാഹന റാലി എൽദോ എബ്രഹാം എം.എൽ.എ ഫ്‌ളാഗ് ഒഫ് ചെയ്യുന്നു

മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ ട്രാഫിക് ബോധവത്കരണ വാരാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷന്റെ ആഭിമുഖ്യത്തിൽ ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു. റാലി എൽദോ എബ്രഹാം എം.എൽ.എ ഫ്‌ളാഗ് ഒഫ് ചെയ്തു. മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. പൊലീസ് ഇൻസ്‌പെക്ടർ എം.എ.മുഹമ്മദ്, ട്രാഫിക് എസ്‌ഐ മാണി, എസ്‌ഐ ശശികുമാർ, പി.ആർ.ഒ അനിൽകുമാർ, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വനിത പൊലീസ് ഉദ്യോഗസ്ഥർ, കുടുംബശ്രീ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ വനിതകൾ എന്നിവരെ ഉൾപ്പെടുത്തി നഗരത്തിൽ ഇരുചക്ര റാലി നടന്നു. കെ.എസ്.ആർ.ടി.സി, 130ജംഗ്ഷൻ, ബൈപ്പാസ് റോഡ്, കച്ചേരിത്താഴം, ഇഇസി മാർക്കറ്റ്, ചാലിക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി പൊലീസ് സ്‌റ്റേഷനിൽ സമാപിച്ചു. റാലിയോടൊപ്പം ലഘു രേഖകളും വിതരണം ചെയ്തു.