crime

കൊച്ചി: നടൻ ദിലീപിന്റെ അഭിഭാഷകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് നടിയെ ആക്രമിച്ച കേസിലെ വിചാരണ താത്കാലികമായി നിറുത്തിവച്ചു. ഫെബ്രുവരി എട്ടിന് പുനഃരാരംഭിക്കും. കേസിലെ എട്ടാംപ്രതി ദിലീപിന്റെ അഭിഭാഷകൻ രോഗബാധ ചൂണ്ടിക്കാട്ടി വിചാരണ നീട്ടിവെക്കാൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. കോടതി നടപടികൾ നിറുത്തിവച്ചതിനാൽ കാവ്യാ മാധവൻ ഉൾപ്പെടെയുള്ള സാക്ഷികളുടെ വിസ്താരവും നീട്ടിവച്ചിട്ടുണ്ട്.