കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി കാലിക്കറ്റ് അലുമ്‌നി അസോസിയേഷൻ (നിറ്റ്കാ) വാർഷിക സമ്മേളനം കാക്കനാട് റെക്ക ക്ലബിൽ നടന്നു. എൻ.ഐ.ടി കാലിക്കറ്റ് പൂർവ വിദ്യാർത്ഥികൾക്കായി വിഭാവനം ചെയ്ത നിറ്റ്കായുടെ അപ്പാർട്ട്‌മെന്റ് പ്രോജക്ട് 'നിറ്റ്കാ ടവർ' അസോസിയേഷൻ പ്രസിഡന്റ് തങ്കച്ചൻ തോമസ് ഉദ്ഘാടനം ചെയ്തു. നിർദ്ധന എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് അസോസിയേഷൻ ഏർപ്പെടുത്തിയ സ്‌കോളർഷിപ്പും വിതരണം ചെയ്തു. നിറ്റ്കാ കൊച്ചി സെക്രട്ടറി സമീർ അബ്ദുൽ അസീസ്, ട്രഷറർ അശോക്‌കുമാർ, നിർമാണ ഉപസമിതി ചെയർമാൻ എം.എം. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.