ആലുവ: മുപ്പത്തടം ശ്രീമുതുകാട് ഭഗവതി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് തന്ത്രി ചേന്നാസ് കുമാരസ്വാമി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റി. ഇന്ന് വൈകിട്ട് 6.30ന് വിളക്കിനെഴുന്നള്ളിപ്പ്, നാളെ രാവിലെ 9ന് ഉത്സവബലി, 9.30ന് ആയില്യം സർപ്പപൂജ, 11ന് ഉത്സവബലിദർശനം. 30ന് രാത്രി 9.30ന് വലിയവിളക്ക്. 31ന് വൈകിട്ട് 4ന് ആറാട്ടിനെഴുന്നള്ളിപ്പ്, വൈകിട്ട് 9.30ന് ഗജ വീരന്റെ അകമ്പടിയോടെ താലപ്പൊലി. ഫെബ്രുവരി 1ന് വൈകിട്ട് 6.30ന് ദീപാരാധനയ്ക്കുശേഷം 9.30ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ താലപ്പൊലി എന്നിവ നടക്കും.