aiyf
എ.ഐ.വൈ.എഫ് ജില്ലാ ജാഥക്ക് മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണ സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മതനിരപേക്ഷ ഇന്ത്യ, ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തി മാഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ എ.ഐ.വൈ.എഫ് സംഘടിപ്പിക്കുന്ന രക്ത സാക്ഷ്യം ക്യാമ്പയിന്റെ പ്രചരണാർത്ഥം എ.ഐ.വൈ.എഫ് സംസ്ഥാന ജോ.സെക്രട്ടറി എൻ. അരുണും, ജില്ലാ പ്രസിഡന്റ് കെ.ആർ റെനീഷ് ഡയറക്ടറും പി.കെ.രാജേഷ്, കെ.എസ് ജയദീപ്, സിജി ബാബു, എം.ആർ. ഹരികൃഷ്ണൻ , എ.എസ് അഭിജിത് എന്നിവർ ജാഥാംഗങ്ങളുമായ ജില്ലാ ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.ബി.നിസാർ സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ്, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, ജാഥ അംഗങ്ങളായ എൻ.അരുൺ, കെ.ആർ.റെനീഷ്, പി.കെ.രാജേഷ്, സിജി ബാബു, എ.എസ്.അഭിജിത്ത് എന്നിവർ സംസാരിച്ചു.