ആലുവ:കുട്ടമശ്ശേരി സൂര്യ ആർട്ട്‌സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ച് ദേശീയോദ്ഗ്രന്ഥനത്തിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി ഉദ്ഘാടനം േചെയ്തു.
ക്ലബ്ബ് സെക്രട്ടറി കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ടീച്ചർ, ബേളാക്ക് മെമ്പർ ഷീജ പുളിക്കൽ, കീഴ്മാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി.ആർ. രജീഷ്, സതീശൻ കുഴിക്കാട്ടുമാലി, ഡോ: അംബേദ്കർ സ്മാരക ഗ്രന്ഥശാലാ സെക്രട്ടറി പി.ഇ. സുധാകരൻ, യൂത്ത് വിംഗ് പ്രസിഡന്റ് കെ.കെ. നിഖിൽ, സെക്രട്ടറി കെ.എസ്. ബിനിൽ, എം.കെ. അജിത്ത് ,കെ.കെ. അസീസ്, ബി.എ. ശിഹാബ് എന്നിവർ പ്രസംഗിച്ചു. ദേശീയോദ്ഗ്രഥനത്തിൽ യുവാക്കളുടെ പ്രസക്തി എന്ന വിഷയത്തിൽ എൻ.ഐ. രവീന്ദ്രൻ ക്ലാസെടുത്തു.
ക്ലബ്ബ് പ്രസിഡന്റ് പി.ഐ. സമീരണൻ പതാക ഉയർത്തി. ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് സതി ലാലു സ്‌പ്പോർട്ട് സ്‌കോർണർ യൂത്ത് വിംഗിന് തുറന്നുകൊടുത്തു.