തൃപ്പൂണിത്തുറ: പൂത്തോട്ട എസ്. എൻ. ഡി.പി. ശാഖയുടെ നേതൃത്വത്തിൽ 20 21 ലെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെ ആദരിക്കലും ആർ.ശങ്കർ പുരുഷ മൈക്രോ യൂണിറ്റിന്റെ ഉദ്ഘാടനവും നടന്നു. എസ്.എൻ.ഡി.പി യോഗം ഹാളിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അരുൺ കാന്ത് അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് ഇ.എൻ.മണിയപ്പൻ ഉദ്ഘാടനം ചെയ്തു. ബെനഫിറ്റ് ഫണ്ട് വിതരണം ഉപാദ്ധ്യക്ഷൻ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. മേഘാലയ സി.എം.ജെ‌ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച എസ്. ആർ.സജീവിനെ ചടങ്ങിൽ ആദരിച്ചു. പി.എസ് സലിമോൻ റിപ്പോർട്ടവതരിപ്പിച്ചു. കൺവീനർ കെ.ജി. സജീവൻ മൈക്രോ ഫൈനാൻസ് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. കുടുംബ യൂണിറ്റ് രക്ഷാധികാരി കെ .അഭിലാഷ് എന്നിവർ സംബന്ധിച്ചു. ഭാരവാഹികളായി പി.എസ്.സലിമോൻ ,ചന്ദ്രിക ബോസ് എന്നിവരെ തിരഞ്ഞെടുത്തു.