പെരുമ്പാവൂർ: പാറപ്പുറം മെക്ക ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂളിൽ മാനേജർ എം.എ. മൂസ പതാക ഉയർത്തി. പി.എം. ആർ. മുസ്തഫ, ഹെഡ് മിസ്ട്രസ്സ് കെ.എം. നിഷാമോൾ, കെ.എ. സജീന, ജി. മഞ്ജുഷ, കെ.എം. സൗദ, കെ.എം. അബ്ദുൽ മാലിക് എന്നിവർ സംസാരിച്ചു.
കീഴില്ലം കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷം പഞ്ചായത്ത് അംഗം ജോയ് പതിക്കൽ പതാക ഉയർത്തി. ജോജോ കീഴില്ലം, ജോയ് മനയത്തുകുടി, റെജി പാനാക്കര, സി.ജെ. പോൾ, രാജു പാലക്കാടൻ, ജോബിൻ പോൾ, സജി തണ്ടത്ത് എന്നിവർ പങ്കെടുത്തു.
കീഴില്ലം137-ാം നമ്പർ അങ്കണവാടിയിൽ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ പഞ്ചായത്ത് അംഗം ജോയ് പതിക്കൽ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.
വെങ്ങോല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിറ്റി ഓഫീസായ ഇന്ദിരാഭവനിൽ മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് റിപ്പബ്ലിക്ക്ദിന പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.പി. ജോർജ്ജ്, എം.കെ. ഗോപകുമാർ, ഷിഹാബ് പള്ളിക്കൽ, ഇ.വി. നാരായണൻ എന്നിവർ പ്രസംഗിച്ചു.