കൊച്ചി: എറണാകുളം ജംഗ്ഷൻ - ഓഖ എറണാകുളം സ്‌പെഷ്യൽ ട്രെയിൻ കാലാവധി ദീർഘിപ്പിച്ചു.

ഇന്ന് കാലാവധി അവസാനിക്കുന്ന എറണാകുളം - ജംഗ്ഷൻ ഓഖ ( വെള്ളി, ബുധൻ ) സ്‌പെഷ്യൽ ട്രെയിൻ മാർച്ച് 31 വരെയും ഫെബ്രുവരി ഒന്നിന് കാലാവധി അവസാനിക്കുന്ന ഓഖ -എറണാകുളം ( തിങ്കൾ , ശനി) സ്‌പെഷ്യൽ ട്രെയിൻ ഏപ്രിൽ മൂന്ന് വരെയുമാണ് ദീർഘിപ്പിച്ചത്. സമയത്തിനോ സ്റ്റോപ്പുകൾക്കോ മാറ്റമില്ല.