ആലുവ: കടുങ്ങല്ലൂർ സേവാഭാരതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികളെക്കുറിച്ച് സംഘടിപ്പിച്ച പഠന ക്ലാസും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സമിതി രക്ഷാധികാരി ഡോ. ശ്രീഹരി (സൈക്കോളജി വിഭാഗം, അമൃത ഹോസ്പിറ്റൽ) ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് എ.എൽ. കൊച്ചപ്പൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ബി. രാമചന്ദ്രൻ, എസ്. വേണുഗോപാൽ (ജില്ലാ സമിതി അംഗം), പി. സുന്ദരം (സക്ഷമ സംസ്ഥാന സമിതി അംഗം) എന്നിവർ പങ്കെടുത്തു. സുരേഷ് മൂട്ടത്തിൽ (പഞ്ചായത്ത് പ്രസിഡന്റ്), ഓമന ശിവശങ്കരൻ (ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ), മുഹമ്മദ് അൻവർ (വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) പഞ്ചായത്ത് അംഗങ്ങളായ ബേബി സരോജം, ആർ. മീര, ആർ. ശ്രീരാജ്, കെ.എസ്. താരാനാഥ്, സുനിത കുമാരി, സേവാഭാരതി സഹരക്ഷാധികാരി കൂടിയായ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. രാമചന്ദ്രൻ എന്നിവരെ ആദരിച്ചു. എം.സി. മണി. സ്വാഗതവും എൻ.ഡി. സദാനന്ദൻ നന്ദിയും പ്രകാശിപ്പിച്ചു.