കാലടി: കേരള സ്റ്റാർട്ടപ്പ് മിഷൻ ഇന്നോവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്റർ ഉച്ചകോടി ജനുവരി ഇന്ന് മുതൽ 30 വരെ കാലടി ആദി ശങ്കര ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നടക്കും. ടി. കെ. ജോസ് ഐ.എ.സ് ,അഡിഷണൽ ചീഫ് സെക്രട്ടറി, ഗവ.ഒഫ് കേരള ഉച്ചകോടി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് .വൈ.സഫിറുള്ള ,ഐ.ടി സെക്രട്ടറി ഗവ. ഒഫ് കേരള അദ്ധ്യക്ഷത വഹിക്കും. കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ എം. എസ് പ്രഭാഷണം നടത്തും. ആദി ശങ്കര കോളേജിലെ വിദ്യാർത്ഥികൾ തന്നെ നിർമ്മിച്ച വിർച്വൽ പ്ലാറ്റ്‌ഫോം വഴിയാണ് ഉച്ചകോടി നടത്തുന്നത്. ഏകദേശം 300ഓളം കോളേജുകളിൽ നിന്ന് പതിനായിരത്തോളം വിദ്യാർത്ഥികൾ അണിനിരക്കുന്ന ഏഷ്യയിലെ തന്നെ ആദ്യത്തെ ഉച്ചകോടിയാണ് എക്‌സറ്റൻഡഡ് റിയാലിറ്റി, ബ്ലോക്ക് ചെയിൻ, സ്റ്റാർട്ടപ്പ് എക്‌സ്‌പോ, പാനൽ ചർച്ചകൾ, ബ്രെയിൻ സ്‌ട്രോമിങ് സെഷൻസ്, ഇൻററാക്ടിവ് കമ്മ്യൂണിറ്റി മീറ്റിംഗ് എന്നിങ്ങനെ ഒട്ടനവധി പരിപാടികളാണ് ഈ ഉച്ചകോടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. vemp.in/iedcsummit2021/ എന്ന് സൈറ്റ് വഴി രജിസ്ട്രേഷൻ നടത്താം. വിവരങ്ങൾക്ക് 9995103073, 9544069905.